Wednesday, November 14, 2012

പൈങ്കിളി കവിത

എന്റെ കവിതകൂട്ടില്‍ കയറി പറ്റിയ പൈങ്കിളിയെ
എത്ര ആട്ടിയോടിച്ചിട്ടും പോകുന്നില്ല..
വൃത്തത്തോടും അലങ്കരത്തോടും
ഉള്ളിലേക്ക് കയറിയിരിക്കാന്‍ പറഞ്ഞപ്പോള്‍,
വൃത്തി പോര എന്ന്...
അനുഭവങ്ങളെ വിളിച്ചപ്പോള്‍
ആഴം പോര എന്ന്...
പ്രാസം മാത്രം ഇടയ്ക്കിടയ്ക്ക് സഹകരിക്കാമെന്ന് സമ്മതിച്ചു...

No comments:

Post a Comment