Tuesday, July 3, 2012

എന്‍റെ പിഴ, എന്‍റെ പിഴ, എന്‍റെ വലിയ പിഴ...


നീയെന്നെ സപിച്ച ആ നിമിഷങ്ങള്‍ ഇപ്പോളെന്നെ വേട്ടയാടുന്നു.
അധികമായാല്‍  അമൃതും വിഷം, അതെ...
അധികമായെന്നറിയാതെ ഉറഞ്ഞുതുള്ളിയൊരു viddikomaram ഞാന്‍.
ഹൃദയമറിയാത്ത, ഹൃദയമില്ലാത്തവന്‍ ഞാന്‍.
വൈകി മാത്രമറിഞ്ഞ നിന്‍ വേദനന്ക്ക്,
എന്‍റെ പിഴ,  എന്‍റെ പിഴ, എന്‍റെ വലിയ പിഴ... 

തളര്‍ച്ചയുടെ താഴവരയില്‍ പിടിച്ചു വാങ്ങിയ ചുംബനങ്ങളില്‍
അനിഷ്ടത്തിന്‍റെ അഗ്നിയാനെന്നറിഞ്ഞല.
വൈകി മാത്രമറിഞ്ഞു ഞാന്‍, നിന്‍  നിര്‍വികാരതയുടെ
ആഴങ്ങളില്‍ കത്തിയെരിഞ്ഞ തീക്കനലുകള്‍.
അരുതെന്നൊരു സബ്ദത്ത്തില്‍ നിനക്കെന്നെ പൂട്ടാമായിരുന്നു,
എന്നാല്‍...
നിസബ്ദമായ ആ സബ്ദത്തെ തിരിച്ചറിയാഞ്ഞത് 
എന്‍റെ പിഴ,  എന്‍റെ പിഴ, എന്‍റെ വലിയ പിഴ... 

No comments:

Post a Comment