Tuesday, July 31, 2012

നിന്നിലെ നന്മകള്‍....

നിന്നിലെ നന്മകള്‍ എനിക്കല്‍പ്പം തരൂ...
ഞാനെന്‍ തിന്മകള്‍ മുഴുവന്‍ മായ്ചോട്ടെ


Thursday, July 26, 2012

പ്രാന്ത്



പ്രണയത്തിന്‍റെ ഉപഹാരം പ്രാന്ത് ആണെങ്കില്‍ അതും സമ്മതം
പ്രാന്തനു കൂട്ടായി കുറെ പട്ടികളും പൂച്ചകളും
പുഴുത്തു നാറുന്ന ഭാണ്ഡവും....
പേനരിക്കുന്ന ജഡയും....
ചെളി നിറഞ്ഞ നഖവും...
കുളി മറന്ന സരീരവും...
എന്നാല്‍,
അതിനുള്ളിലെ ഹൃദയത്തില്‍
ആളികത്തുന്ന പ്രണയവും കൂട്ട്...

ഈയാം പാറ്റ


പ്രണയത്തിന്‍റെ നിറം അഗ്നിയുടെ ചുവപ്പ്  ആണെങ്കില്‍
ഗന്ധം എന്തായിരിക്കും?
ഈയാം പാറ്റകള്‍ കരിയുന്ന ഗന്ധമായിരിക്കുമോ?

എങ്കില്‍...അതെന്‍റെ മമായിരിക്കും.
ഞാനുമൊരു ഈയാം പാറ്റയാണ്.

Sunday, July 8, 2012

ഒരു കാമുകന്‍ മരിച്ചു..



"ഞാന്‍ നിനക്ക് വാക്ക് തന്നിരുന്നോ......??"

"ഇല്ല.."

"പിന്നെ...??

"നീയെനിക്ക് ഹൃദയം തന്നില്ലേ ...?"

"ഞാനോ....?"

"തന്നില്ലായിരുന്നു അല്ലെ... ഹൃദയമില്ലത്തിടത്ത് വാക്കിനെന്തു പ്രസക്തി.."
അവന്‍ നിസബ്ദനായി നിന്നു...

ഒരു കാമുകന്‍ മരിച്ചു..

Friday, July 6, 2012

എഴുതിത്തീര്‍ന്ന പുസ്തകം...


ഏടുകള്‍ മുഴുവന്‍  എഴുതി തീര്‍ന്ന ഒരു പുസ്തകമാണ് ഞാന്‍....
എത്ര തവണ ഇമ്പോസിഷന്‍ എഴുതിയാലും ജീവിതം പഠിക്കാത്തവന്‍...

ഹൃദയം പെയ്യുന്നു......


ഹൃദയം പെയ്യുന്നു......

ആണെന്ന വര്‍ഗത്തിന് കരച്ചില്‍ നിഷിദ്ധമായത് കൊണ്ട് അതിനു മുതിരുന്നില്ല.
കണ്ണുകള്‍ ഞാന്‍ ഇുക്കിയടക്കട്ടെ...

അനുഭവങ്ങളില്‍ നിന്നും ഒരിക്കലും പഠിക്കാത്ത ഞാന്‍ എന്ന് നന്നാവാനാണ്....

ഞാന്‍ ഒന്നുമല്ല എന്ന ബോധത്തിന്റെ തടവറയിലേക്ക് വീണ്ടും മടങ്ങി പോകുകയാണോ...

താങ്ങാന്‍ പറ്റുന്നില്ല വേദന...

വയ്യ...

Tuesday, July 3, 2012

തെറ്റിയ വഴികള്‍


"എനിക്കിന്നോളം തെറ്റിയ വഴികളെല്ലാം
നിന്നിലെക്കുള്ളതായിരുന്നു"

ടി പി രാജീവന്‍ 

എന്‍റെ പിഴ, എന്‍റെ പിഴ, എന്‍റെ വലിയ പിഴ...


നീയെന്നെ സപിച്ച ആ നിമിഷങ്ങള്‍ ഇപ്പോളെന്നെ വേട്ടയാടുന്നു.
അധികമായാല്‍  അമൃതും വിഷം, അതെ...
അധികമായെന്നറിയാതെ ഉറഞ്ഞുതുള്ളിയൊരു viddikomaram ഞാന്‍.
ഹൃദയമറിയാത്ത, ഹൃദയമില്ലാത്തവന്‍ ഞാന്‍.
വൈകി മാത്രമറിഞ്ഞ നിന്‍ വേദനന്ക്ക്,
എന്‍റെ പിഴ,  എന്‍റെ പിഴ, എന്‍റെ വലിയ പിഴ... 

തളര്‍ച്ചയുടെ താഴവരയില്‍ പിടിച്ചു വാങ്ങിയ ചുംബനങ്ങളില്‍
അനിഷ്ടത്തിന്‍റെ അഗ്നിയാനെന്നറിഞ്ഞല.
വൈകി മാത്രമറിഞ്ഞു ഞാന്‍, നിന്‍  നിര്‍വികാരതയുടെ
ആഴങ്ങളില്‍ കത്തിയെരിഞ്ഞ തീക്കനലുകള്‍.
അരുതെന്നൊരു സബ്ദത്ത്തില്‍ നിനക്കെന്നെ പൂട്ടാമായിരുന്നു,
എന്നാല്‍...
നിസബ്ദമായ ആ സബ്ദത്തെ തിരിച്ചറിയാഞ്ഞത് 
എന്‍റെ പിഴ,  എന്‍റെ പിഴ, എന്‍റെ വലിയ പിഴ... 

Monday, July 2, 2012

ചെമ്പകപ്പൂവിന്‍റെ ഗന്ധമായിരുന്നു....


ഇന്ന്, Vibzon ഓഫീസില്‍ പോയപ്പോള്‍ ഞാന്‍ എന്‍റെ ആദ്യ പ്രണയം ഓര്‍ത്തു.... 

കാരണം എന്‍റെ ആദ്യ പ്രണയത്തിനു ചെമ്പകപ്പൂവിന്‍റെ ഗന്ധമായിരുന്നു....