Thursday, August 9, 2012

തലകെട്ടില്ലാത്ത ഒരു തല്ലിപൊളി കവിത

നിന്റെ നിസബ്ദതയുടെ ആഴങ്ങളില്‍
ഞാനെന്‍ പ്രണയം തിരഞ്ഞോട്ടെ??

നിന്റെ നിസബ്ദതയുടെ നീളം കൂടുംതോറും
എന്റെ ഹൃദയം കൂടുതല്‍ വാചാലമാകുന്നു.

Tuesday, August 7, 2012

പ്രണയവും പൈപ്പ് കമ്പോസ്റ്റും ഒന്നിച്ചു വാഴില്ല.

ഒരു പാക്കറ്റ് എള്ളുണ്ട, ഒരു പാക്കറ്റ് കപ്പലണ്ടി മിട്ടായി, ഒരു ബോക്സ്  സോന്‍ പപ്പട് ,
രണ്ടു നെല്‍കതിര്‍ പിന്നെ ഒരു കുപ്പി മംഗോ ഫ്രൂടി....
കാമുകനെ ഒരു വര്‍ഷത്തിനു ശേഷം കാണാന്‍ വന്ന ഒരു കാമുകി കൊടുത്തതാണ് ഇത്.....!!!!!

ഏത് പ്രണയ സിനിമയിലാണ് അല്ലെങ്ങില്‍ ഏത് പ്രണയ നോവലിലാണ് അതുമല്ലെങ്ങില്‍ ഏത് കാമുകി കാമുകന്മാരാണ് ഇതിനു മുന്‍പ് എള്ളുണ്ട,കപ്പലണ്ടി മിട്ടായി,സോന്‍ പപ്പട്, രണ്ടു നെല്‍കതിര്‍ തുടങ്ങിയ പ്രണയോപഹാരങ്ങള്‍ കൈമാറിയിട്ടുള്ളത് എന്നതിന് ചരിത്ര പുസ്തകങ്ങളില്‍ രേഖകളൊന്നും കാണുന്നില്ല....

ഒരുപക്ഷെ ഇതിലൂടെ കാമുകിയുടെ ജീവിത പശ്ചാത്തലത്തെകുറിച്ച് നമുക്ക് ഏകദേശ രൂപം മനസിലാക്കാന്‍ സാധിക്കുന്നതാണ് , കാമുകിയുടെ പരിചയകാര്‍ക്കോ ബന്ധുക്കള്‍ക്കോ ഒരു ബേക്കറി ഉണ്ടാവാനുള്ള സാധ്യത തള്ളികളയാന്‍ പറ്റില്ല... നെല്‍കതിര്‍ സൂചിപ്പിക്കുന്നത്, അവള്‍ തികച്ചും ഗ്രാമീണ പെണ്‍കുട്ടിയും അവളുടെ വീട്  ഒരു നെല്‍ വയലിന്റെ സമീപത്തും എന്നതാണ്.

എന്ത് തന്നെയായാലും കാമുകന്  സോന്‍ പപ്പടിന്റെ ഒരു പീസും, ഒരു എള്ളുണ്ടയും, ഒരു തുണ്ട് കപ്പലണ്ടിയും കിട്ടി.... ബാകിയെല്ലാം കാമുകന്റെ സുഹൃത്തുകള്‍ സാപ്പിട്ടു.
ഭാഗ്യത്തിന് മംഗോ ഫ്രൂടി അവര്‍ രണ്ടു പേരും കൂടി അപ്പോള്‍ തന്നെ കുടിച്ചു തീര്‍ത്തിരുന്നു...

പാവം കാമുകന്‍, കാമുകി നല്‍കിയ നെല്‍കതിര്‍ വാടക വീടിന്റെ മുന്‍പില്‍ കുഴിച്ചിട്ടു...

ഹൌസ് ഓണര്‍ ആന്റി അത് വലിച്ചു പിഴുതു പൈപ്പ് കമ്പോസ്റ്റില്‍ കളഞ്ഞു....

ചുരുക്കം
 പ്രണയം അങ്ങനെ നഗരസഭയുടെ പൈപ്പ് കമ്പോസ്റ്റില്‍!!

ഗുണപാഠം
പ്രണയവും പൈപ്പ് കമ്പോസ്റ്റും ഒന്നിച്ചു വാഴില്ല.

 നഗ്ന സത്യം
മനസ്സില്‍ നന്മ സൂക്ഷിക്കുന കാമുകിയുടെ കാമുകനാവാന്‍ കഴിഞ്ഞതില്‍ എനിക്കസൂയ തോന്നുന്നു ആ കാമുകനോട്.....

Saturday, August 4, 2012

തോമസ്ലീഹ മൂര്‍ധബാദ്..........


എനിക്കിപ്പോള്‍ തോമ സ്ലീഹായോടു ദേഷ്യം തോന്നുന്നു..
അദ്ദേഹം പണ്ട് പാലയൂര് വന്നപ്പോള്‍ കുറെ നമ്പൂതിരിമാരെ മാര്‍ഗം കൂടിച്ചു നസ്രാണി ആകിയത്രേ....
അങ്ങനെയൊരു പണി വേണ്ടിയിരുന്നില്ല എന്‍റെ തോമ സ്ലീഹായെ...

ഇപ്പോള്‍ കണ്ടില്ലേ എന്‍റെ അവസ്ഥ... നീ വല്ലാത്തൊരു ചെയ്ത്താ ചെയ്തത്....

ഞാന്‍ എന്തായാലും നിനക്കൊരു മൂര്‍ധബാദ് വിളിക്കും....

തോമസ്ലീഹ  മൂര്‍ധബാദ്..........  തോമസ്ലീഹ  മൂര്‍ധബാദ്.......... 

വിരാമം


അര്‍ദ്ധവിരാമം ഇടണോ...അതോ പൂര്‍ണവിരാമമോ...?
എന്തായാലും ഒരു വിരാമം ആവശ്യമാണ്....
എനിക്കിനിയും ആ പാവത്തിനെ വേദനിപ്പിക്കാന്‍ വയ്യ...

ഇലാസ്റ്റിക് ബന്ധങ്ങള്‍


ചില ബന്ധങ്ങള്‍ ഇലാസ്റ്റിക് പോലെയാണ്;
വലിക്കുംതോറും തീവ്രത കൂടി കൂടി വരും..
ആ തീവ്രത നമ്മള്‍ നന്നായി ആസ്വദിക്കുകയും ചെയ്യും,
പക്ഷേ, പെട്ടെന്ന് വിടേണ്ടി വന്നാലോ...വേദനയായിരിക്കും ഫലം...